തിരുവനന്തപുരം: കേരള മീഡിയ അക്കാദമി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനത ല നവോത്ഥാന സർഗോത്സവം നടത്തുന്നു. ഫോൺ. 9061593969. എൻ.എസ്.എസ് നിലപാട് സർക്കാറിനോടുള്ള വെല്ലുവിളി-െഎ.എൻ.എൽ തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കെല്ലാം കാരണം സർക്കാറാണെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ പ്രസ്താവന സർക്കാറിനോടുള്ള വെല്ലുവിളിയാണെന്ന് െഎ.എൻ.എൽ. വിശ്വാസികൾക്കും ഭരണഘടനക്കും ഒപ്പം നിൽക്കുന്ന എൽ.ഡി.എഫ് സർക്കാറിനെ ദുർബലപ്പെടുത്താനുള്ള സംഘ്പരിവാർ ഗൂഢാലോചനയാണ് പിന്നിലെന്നും ജില്ല പ്രസിഡൻറ് ജെ. തംറൂഖും ജനറൽ സെക്രട്ടറി ബുഹാരി മന്നാനിയും പ്രസ്താവനയിൽ പറഞ്ഞു. െക.എസ്.ഇ.ബി നിയമങ്ങളിൽ പ്രാതിനിധ്യം നൽകണം തിരുവനന്തപുരം: കെ.എസ്.ഇ.ബി ഉദ്യോഗനിയമനങ്ങളിൽ ലൈസൻസ്ഡ് വയറിങ് തൊഴിലാളികൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർൈവസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച് കെ.പി.എസ്.സി-കെ.എസ്.ഇ.ബി ചെയർമാനും സെക്രട്ടറിക്കും നിവേദനം നൽകി. വൈദ്യുതിരംഗത്ത് പ്രാവീണ്യം നേടി പണിയെടുക്കുന്ന ഒന്നരലക്ഷത്തിലധികം വരുന്ന വയറിങ് തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനാനിലപാടിൽ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് എൻ.ബി. മധുസൂദനൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. വിനോദ്കുമാർ, ട്രഷറർ പി.എൻ. ഉമാശങ്കർ, പി.ആർ. വാസുദേവൻ, പി.കെ. ചന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.