അമ്പലത്തറ: . പ്രതിഷേധവുമായി നാട്ടുകാർ. കമലേശ്വരം വാർഡിൽ മുട്ടത്തറ പെട്രോൾ പമ്പിന് പിറകിലെ തോടിെൻറ ഭാഗമാണ് രാ ത്രി നികത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തോടിെൻറ പകുതി ഭാഗത്തോളം നികത്തിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ നികത്താൻ കരാറെടുത്തിരുന്ന സംഘങ്ങളുടെ നീക്കം പൊളിയുകയായിരുന്നു. തോട് നികത്താൻ ഞായറാഴ്ച മണ്ണുമായി വന്ന ലോറികൾ നാട്ടുകാർ മടക്കി അയച്ചിരുന്നു. എന്നാൽ രാത്രി വീണ്ടും സംഘം എത്തി മണ്ണിറക്കുകയായിരുന്നു. സ്വകാര്യ വ്യക്തിക്കായി ലക്ഷങ്ങളുടെ കരാർ ഏറ്റെടുത്താണ് സംഘം തോട് നികത്തുന്നത്. നേരേത്തയും കൈയേറ്റശ്രമം നടന്നതിനാൽ അത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ കൈയേറിയഭാഗങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ റവന്യൂഅധികൃതരും സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും തോട് നികത്തിയത്. കൈയേറ്റവും മാലിന്യവും കാരണം തോടിെൻറ ഒഴുക്ക് പല ഭാഗത്തും നിലച്ചിട്ടുണ്ട്. ഇതേതുടർന്ന് കഴിഞ്ഞ മഴക്കാലത്ത് നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തോട് ശുചീകരണം നടന്നുവരുകയായിരുന്നു. രണ്ട് ദിവസത്തെ പണിമുടക്കിെൻറ മറവിൽ തോട് നികത്താനായിരുന്നു നീക്കമെന്നാണ് നാട്ടുകാർ പറയുന്നത്. വിവിധ രാഷ്ട്രീയനേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. പ്രതിഷേധത്തെതുടർന്ന് തഹസിൽദാറും മുട്ടത്തറ വില്ലേജ് ഒാഫിസറും എത്തി പരിശോധന നടത്തി തോട് നികത്തിയതായി കണ്ടെത്തി. 'അനന്ത പദ്ധതി'യനുസരിച്ച് സർക്കാർ നിശ്ചയിച്ച വീതിയിൽ തോട് സംരക്ഷിക്കുമെന്ന് അറിയിച്ച തഹസിൽദാർ അളവ് രേഖപ്പെടുത്തുകയും ചെയ്തു. നികത്തിയ മണ്ണ് നീക്കം ചെയ്ത് തോട് പഴയസ്ഥിതിയിലാക്കാൻ ഉടമക്ക് നോട്ടീസ് നൽകുമെന്നും പാലിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്നും തഹസിൽദാർ നാട്ടുകാർക്ക് ഉറപ്പുനൽകി. അതേസമയം, പണത്തിനായി തോട് കൈയേറാനും നികത്താനും കരാറെടുത്തവർെക്കതിരെ കേെസടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കരിയൽ തോട് നികത്താൻ മണ്ണിടുന്നു കരിയൽ തോട് നികത്തുന്നു IMG_20190107_081921 IMG_20190107_081847 IMG_20190107_095216
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.