നേമം: നരുവാമൂട് സ്റ്റേഷന്‍പരിധിയില്‍ ഇടയ്ക്കോട് ഭാഗത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക് കെതിരെ കര്‍മസമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ മൂന്നിന് നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു. കർമസമിതി ഭാരവാഹി ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ഗ്രാമ-ജില്ല സഹ അധ്യക്ഷന്‍ കെ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കാട്ടാക്കട നിയോജകമണ്ഡലം വൈസ്പ്രസിഡൻറ് പള്ളിച്ചല്‍ ബിജു, ജില്ല ഉപാധ്യക്ഷന്‍ മുക്കംപാലമൂട് ബിജു, എ.ജി. സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.