വഞ്ചിനാട് എക്സ്പ്രസിന് കല്ലേറ്; യുവതിക്ക് ഗുരുതര പരിക്ക്

കൊല്ലം: തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസിന് നേർക്കുണ്ടായ കല്ലേറിൽ യാത്രക്കാരിയായ യുവതിക്ക് സാരമ ായി പരിക്കേറ്റു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം കോടാലിവിള രഹന രാജിനാണ്(29) തലക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റത്. ഇവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വർക്കല മുൻസിഫ് കോടതി ജീവനക്കാരിയായ യുവതി, തിങ്കളാഴ്ച വൈകീട്ട് വർക്കലയിൽനിന്ന് ലേഡീസ് കംപാർട്ട്മ​െൻറിൽ യാത്രചെയ്യുേമ്പാൾ പരവൂരിന് സമീപം ഏേഴാടെയാണ് കല്ലേറുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.