മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്​റ്റ്​; രണ്ടുപേര്‍ക്കെതിരെ കേസ്

നേമം: മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ടുപേര്‍ക്കെതിരെ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. പുളിയറക്കോണം സ്വദേശികളായ രാഹുല്‍, രാജേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിൽ ഇരുവരും മുഖ്യമന്ത്രിക്കെതിരെ കമൻറിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.