NO MODEM തിരുവനന്തപുരം: ഓർമകൾ കൂടൊരുക്കുന്ന സിനിമാ ടാക്കീസിലേക്ക് ഏവർക്കും സ്വാഗതം. ഓലമേഞ്ഞ ഈ കൊട്ടകക്കുള്ളിൽ തണുപ്പുള്ള എ.സിയോ ചാരിക്കിടക്കാൻ സുഖലോലുപമായ ഇരിപ്പിടമോ ഉണ്ടാകില്ല. അറുപതുകളിെലയും എഴുപതുകളിെലയും മലയാളസിനിമയുടെ നടപ്പുവഴികളിലൂടെ ഒരു നിമിഷം സഞ്ചരിക്കാം. പ്രേംനസീർ ഫിലിം ഫെസ്റ്റിവലിന് വേണ്ടി തൈക്കാട് ഭാരത് ഭവനിലാണ് ഓലമേഞ്ഞ പഴയ സിനിമ കൊട്ടക തയാറാക്കിയിരിക്കുന്നത്. 75 പൈസക്ക് തറ ടിക്കറ്റും ഒന്നരരൂപയുടെ െബഞ്ച് ടിക്കറ്റും മൂന്ന് രൂപയുടെ കസേരയും ഉണ്ടെന്ന് എഴുതിെവച്ചുകൊണ്ട് പ്രേം നസീറിെൻറ സിനിമ പോസ്റ്ററുകളും നസീർ അഭിനയിച്ച ചിത്രങ്ങളുമാണ് ഈ സിനിമകൊട്ടകക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രേംനസീറിെൻറ 'കണ്ണപ്പനുണ്ണി'യും 'അഗ്നിപുത്രി'യും 'പടയോട്ട'വും കണ്ടിറങ്ങുന്നവർക്ക് ചൂട് ചായയും പലഹാരവും തൊട്ടടുത്ത ഒാലമേഞ്ഞ ചായക്കടയിൽ ലഭിക്കും. പഴയകാല ചായക്കടയെ അനുസ്മരിപ്പിക്കുന്ന ഇവിടെ നാരങ്ങ മിഠായി, ഉപ്പിലിട്ട മാങ്ങ, സോഡ, പുളി മിഠായി, തേൻ മിഠായി, പൊരിയുണ്ട എന്നിവയൊക്ക കിട്ടും. പ്രേംനസീറിെൻറ 30ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃദ്സമിതിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ നാല് മുതൽ എട്ട് വരെ ഈ സിനിമ ഫെസ്റ്റ് തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.