പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി

പേരൂര്‍ക്കട: പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. വഴയിലയിൽ പ്രവർത്തിക്കുന്ന ഇലഞ്ഞിക്കല്‍ ഫ്യുവല്‍സിലെ അറ്റന്‍ഡറും ബാലരാമപുരം സ്വദേശിയുമായ ശ്രീകുമാറിനെയാണ് (56) ആക്രമിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ഓട്ടോ ഡ്രൈവറാണ് പണം നല്‍കാതെ ഇയാളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതെന്ന് പറയപ്പെടുന്നു. സംഭവത്തിനു ശേഷം ഇയാള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ശ്രീകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തി‍​െൻറ സി.സി.ടി.വി ദൃശ്യങ്ങളടക്കം പേരൂര്‍ക്കട പൊലീസിന് പരാതി നൽകുമെന്ന് പമ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.