മണ്ണന്തല: ഒരുകിലോയിലധികം . സുജിത് ശിൽ (36), മൃണാൾ അസാർജി (25) എന്നിവരാണ് മണ്ണന്തല പൊലീസിെൻറ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മണ്ണന്തല മുക്കോല സെൻറ് തോമസ് സ്കൂളിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ഇവരെ എസ്.എച്ച്.ഒ രാകേഷിെൻറ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരില്‍നിന്ന് 1150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.