നദീതീര സംരക്ഷണ ഭിത്തി: ഭരണാനുമതി റദ്ദാക്കി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ നദീതീര സംരക്ഷണ പ്രവർത്തനത്തിനുള്ള ഭരണാനുമതി റദ്ദാക്കി. കോന്നി നിയോജകമണ ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ കോയിക്കൽ ശ്രീമഹാദേവക്ഷേത്രത്തി​െൻറ തീരസംരക്ഷണ ഭിത്തി നിർമാണത്തിന് 15 ലക്ഷം രൂപക്ക് നേരേത്ത ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, ജില്ലയിൽ നദീ മാനേജ്മ​െൻറ് ഫണ്ട് അപര്യാപ്തമായതിനാൽ കരാറുകാരനായ തുളസീദാസ് അടച്ച പെർഫോമൻസ് ഗാരൻറിയും സെക്യൂരിറ്റി തുകയും തിരികെ നൽകണമെന്ന് കലക്ടർ നിർദേശിച്ചു. ഇത് പരിഗണിച്ചാണ് റവന്യൂ അഡീഷനൽ സെക്രട്ടറി ജെ. ബെൻസി പദ്ധതി റദ്ദാക്കി ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.