രാജി തന്നെയെന്ന് രമേശ് ജാർക്കിഹോളി; സമ്മർദതന്ത്രങ്ങൾ അനുവദിക്കില്ലെന്ന് കെ.പി.സി.സി ബംഗളൂരു: മന്ത്രിസഭ പുനഃസ ംഘാടനത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ രമേശ് ജാർക്കിഹോളി രാജിവെക്കുമെന്ന് തിങ്കളാഴ്ചയും ആവർത്തിച്ചു. ബംഗളൂരു സാങ്കി േറാഡിൽ തെൻറ വസതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം രാജിക്കാര്യം ആവർത്തിച്ചത്. അതേസമയം, പാർട്ടിയിൽ സമ്മർദം ചെലുത്തി സ്ഥാനങ്ങൾ നേടാനുള്ള ആരുടെ നീക്കവും അനുവദിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവുവും വ്യക്തമാക്കി. ഇതോടെ കോൺഗ്രസിലെ അസംതൃപ്ത എം.എൽ.എമാരുടെ അടുത്ത നീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ. നാലു ദിവസത്തിനുള്ളിൽ താൻ രാജിവെക്കുന്ന തീയതി അറിയിക്കുമെന്നാണ് തിങ്കളാഴ്ച രമേശ് ജാർക്കിഹോളി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രാജിക്കാര്യത്തിൽ അദ്ദേഹം തീരുമാനമെടുത്തെന്നും കോൺഗ്രസ് വിട്ടുവീഴ്ചക്കു തയാറാകുമോ എന്ന് പരീക്ഷിക്കാനാണ് ഇൗ നാലുദിവസ അവധിക്കാര്യം അദ്ദേഹം മുന്നോട്ടുവെച്ചതെന്നുമാണ് സൂചന. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ വില്ലനായാണ് ചിത്രീകരിക്കുന്നതെന്നും ആരാണ് വില്ലനെന്നും ആരാണ് നായകനെന്നും കാത്തിരുന്നു കാണാമെന്നുമാണ് അദ്ദേഹം വെല്ലുവിളിച്ചത്. മന്ത്രി ഡി.കെ. ശിവകുമാറിനോട് അത്ര രസത്തിലല്ലാത്ത രമേശിെൻറ പുറത്താകലിനു പിന്നിൽ കർണാടക കോൺഗ്രസിലെ ശക്തനായ ശിവകുമാറിെൻറ കൈയുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ രമേശിനെ സഹായിക്കാൻ സിദ്ധരാമയ്യയും രംഗത്തുവരാത്തത് അദ്ദേഹത്തെ മാറിച്ചിന്തിക്കാൻ പ്രേരണ നൽകുന്ന ഘടകമാണ്. രമേശിെൻറ മന്ത്രിസ്ഥാനം തെറിച്ചത് പാർട്ടിയിലെ അച്ചടക്ക നടപടിയുടെകൂടി ഭാഗമായാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതുസംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു പറഞ്ഞ മറുപടി. രമേശ് ജാർക്കിഹോളിയുടെ പ്രതികരണം വികാരപ്രകടനമാണെന്നായിരുന്നു ഡി.കെ. ശിവകുമാറിെൻറ കമൻറ്. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവർക്ക് രണ്ടുവർഷത്തെ റൊേട്ടഷൻ സമ്പ്രദായം വഴി ലഭിക്കും. വിഷയം രമേശുമായി സംസാരിക്കുമെന്നും അദ്ദേഹം തെൻറ നല്ലസുഹൃത്താണെന്നും ശിവകുമാർ പറഞ്ഞു. തനിക്ക് മുമ്പ് മന്ത്രിസ്ഥാനം നിഷേധിച്ചപ്പോൾ ഏഴുമാസം കാത്തിരിക്കേണ്ടിവന്നെന്നും താൻ മാറ്റിനിർത്തപ്പെട്ടപ്പോൾ തന്നെ സഹായിക്കാൻ ഒരു നേതാവും വന്നില്ലെന്നും അവസാനം ഹൈകമാൻഡിെൻറ നിർദേശപ്രകാരം മന്ത്രിസ്ഥാനം നൽകുകയായിരുന്നുവെന്നും അദ്ദേഹം ഒാർമിപ്പിച്ചു. അതേസമയം, മന്ത്രിസഭ പുനഃസംഘാടനത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവും എം.എൽ.എയും വീരശൈവ ലിംഗായത്ത് മഹാസഭ അഖിലേന്ത്യ അധ്യക്ഷനുമായ ഷാമന്നൂർ ശിവശങ്കരപ്പ രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്-ജെ.ഡി-എസ് കോഒാഡിനേഷൻ കമ്മിറ്റി ചെയർമാനുമായ സിദ്ധരാമയ്യയെയും സംസ്ഥാനത്ത് പാർട്ടിയുടെ ചുമതല വഹിക്കുന്ന എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയെയും ലക്ഷ്യമിട്ടായിരുന്നു ഷാമന്നൂർ ശിവശങ്കരപ്പയുടെ വിമർശനം. രാമലിംഗ റെഡ്ഡിയുടെ അനുയായികൾ തിങ്കളാഴ്ച ഹൊസൂർ റോഡിൽ പ്രതിഷേധ ധർണ നടത്തിയത് മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെടുത്തി. രാമലിംഗ റെഡ്ഡി, ബി.സി. പാട്ടീൽ, രമേശ് ജാർക്കിഹോളി എന്നിവരടക്കമുള്ള കോൺഗ്രസിലെ അസംതൃപ്ത എം.എൽ.എമാരുമായി കെ.സി. വേണുഗോപാൽ വൈകാതെ കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നറിയുന്നു. -പടം- ramesh: രമേശ് ജാർക്കിഹോളി ramalinga reddy: രാമലിംഗ റെഡ്ഡി dinesh: ദിനേശ് ഗുണ്ടുറാവു shamannur: ഷാമന്നൂർ ശിവശങ്കരപ്പ ....................box സഖ്യസർക്കാറിെൻറ ഭാവി ദൈവത്തിെൻറ ൈകയിൽ ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാറിെൻറ ഭാവി ദൈവത്തിെൻറ കൈയിലാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മന്ത്രിസഭ പുനഃസംഘാടനത്തെ തുടർന്ന് േകാൺഗ്രസിലുണ്ടായ പൊട്ടിത്തെറിയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ജാർക്കിഹോളിയോടും രാമലിംഗ റെഡ്ഡിയോടും താൻ സംസാരിക്കുന്നുണ്ടെന്നും അസംതൃപ്തരായ എം.എൽ.എമാരെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പടം- hdk: എച്ച്.ഡി. കുമാരസ്വാമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.