f33

ബാബ്രി: സുപ്രീംകോടതി നാലിന് വാദം കേൾക്കും' എന്ന വാർത്ത മാറ്റി ഇതുവെക്കുക ബാബരി ഭൂമി കേസ് ജനുവരി നാലിന് ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കാൻ സംഘ് പരിവാർ സമ്മർദം ഒരുക്കുന്നതിനിടയിൽ ബാബരി ഭൂമി കേസ് ജനുവരി നാലിന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും എസ്.കെ. കൗളും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. സാധാരണഗതിയിൽ ഇൗ ബെഞ്ചിലുണ്ടാകാറുള്ള ജസ്റ്റിസ് കെ.എം. ജോസഫിെന ഉൾപ്പെടുത്തിയിട്ടില്ല. 1992ൽ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ കർസേവകർ തകർത്ത ബാബരി മസ്ജിദ് നിലനിന്ന 2.72 ഏക്കർ ഭൂമി യഥാർഥ ഉടമസ്ഥരായ സുന്നി വഖഫ് ബോർഡിന് പുറമെ നിർമോഹി അഖാഡ, രാം ലാല എന്നിവക്കുകൂടി മൂന്നായി പകുത്ത് നൽകിയ അലഹബാദ് ഹൈകോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുഴുവൻ വഖഫ് ഭൂമിയും തങ്ങൾക്ക് വിട്ടുതരണമെന്ന് സുന്നി വഖഫ് ബോർഡ് ആവശ്യപ്പെടുേമ്പാൾ രാമേക്ഷത്രമുണ്ടാക്കാൻ മുഴുവൻ ഭൂമിയും തങ്ങൾക്ക് വേണമെന്നാണ് നിർമോഹി അഖാഡക്ക് പുറമെ സംഘ്പരിവാറും ആവശ്യപ്പെടുന്നത്. കേന്ദ്ര സർക്കാറി​െൻറ ആഗ്രഹ പ്രകാരമാണ് ബാബരി ഭൂമി കേസ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തേ കേൾക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വെളിപ്പെടുത്തിയിരുന്നു. ബാബരി കേസിൽ മുൻ ചീഫ് ജസ്റ്റിസ് രാമക്ഷേത്രത്തിന് അനുകൂല നിലപാടെടുത്തതിൽ വൈരാഗ്യം തീർക്കാനാണ് േകാൺഗ്രസ് അദ്ദേഹത്തിെനതിരെ രാജ്യസഭയിൽ ശാസനാ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് മാറി പകരം ചുമതലയേറ്റ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കേസ് അടിയന്തരമായി കേൾക്കണമെന്ന ഉത്തർപ്രദേശിലെ യോഗി സർക്കാറി​െൻറ ആവശ്യം തള്ളിയാണ് ജനുവരിയിലേക്ക് കേസ് മാറ്റിയത്. ഇതിനെതിരെ സുപ്രീംകോടതിക്കെതിരെ രൂക്ഷമായ വിമർശനമാണ് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ പരസ്യമായി നടത്തിയത്. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ഒരുക്കിയ അത്താഴവിരുന്നിന് സുപ്രീംകോടതിയിലെത്തുകയും പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റിസ് ഒന്നാം നമ്പർ കോടതി കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.