തിരുവനന്തപുരം: പ്രവാസി ഭാരത ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒമ്പത് മുതൽ 16വരെ പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊ സൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസിദിനം ആചരിക്കും. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പ്രവാസി നീതിമേള, പ്രവാസികളുടെ മക്കൾക്കായി വിദ്യാഭ്യാസ അവാർഡ്, പ്രവാസി പ്രതിഭകളെ ആദരിക്കൽ തുടങ്ങിയവ നടക്കും. സി.പി.െഎ ദേശീയ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ ചെയർമാനായും ഗവ. മുൻ അഡീഷനൽ ഡെവലപ്െമൻറ് കമീഷണർ എ. സുകുമാരൻ വർക്കിങ് ചെയർമാനായും ഷാനവാസ് കാട്ടകത്ത് ജനറൽ കൺവീനറായും പി. സെയ്ദലി ട്രഷററായും സംഘാടകസമിതിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.