തിരുവനന്തപുരം: ജാതി-മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും ജീവിതത്തെ നവീകരിച്ച നവോത്ഥാന പ്രക്രിയയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തുന്ന സാക്ഷരതമിഷെൻറ പ്രദർശനം 27 മുതൽ 31 വരെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടക്കും. ലിംഗസമത്വ സാക്ഷരതാപരിപാടിയുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് 'നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും കലാപരിപാടികളും അരങ്ങേറും. 27ന് രാവിലെ 9.30ന് ഉദ്ഘാടനചടങ്ങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.