വനിതാമതിൽ: കുടുംബശ്രീ പ്രമോ​േട്ടഴ്​സ്​ ഹോസ്പിറ്റൽ വർ​േക്കഴ്​സ്​ യൂനിയൻ പ​െങ്കടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വനിതാമതിലിൽ അണിചേരാൻ കേരള കുടുംബശ്രീ പ്രമോേട്ടഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ജനറൽ ബോഡി യോഗം തീരുമാനിച്ചു. യൂനിയൻ പ്രസിഡൻറ് പട്ടം ശശിധരൻ അധ്യക്ഷതവഹിച്ചു. എ.െഎ.ടി.യു.സി ജില്ല ജോയൻറ് സെക്രട്ടറി പി.എസ്. നായിഡു, യൂനിയൻ ജനറൽ സെക്രട്ടറി ഗീത സുധാകരൻ, പുഷ്പലത, ബിന്ദു എന്നിവർ സംസാരിച്ചു. തലസ്ഥാനത്ത് കേശവദാസപുരം ഭാഗത്ത് കുടുംബശ്രീ പ്രമോേട്ടഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂനിയൻ പ്രവർത്തകർ വനിതാമതിലിൽ അണിചേരുമെന്നും യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.