തിരുവനന്തപുരം: . രാവിലെ മുതൽ നഗരത്തിലെ ഗതാഗതം താളംതെറ്റി. കൂടുതൽ സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൂടുതൽ പ്ര തിഷേധങ്ങളുമായെത്തിയതോടെ നഗരം നിശ്ചലമായി. ശബരിമല പ്രശ്നത്തിൽ ബി.ജെ.പിയുടെ സമരം തുടരുകയാണ്. ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ തിങ്കളാഴ്ച സമരപ്പന്തലിൽ എത്തിയതോടെ വലിയ തിരക്കായിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന ഗേറ്റിന് മുന്നിൽ യു.ഡി.എഫ് ധർണ നടത്തി. പന്തൽകെട്ടി കസേരയിട്ടായിരുന്നു സമരം. പട്ടികജാതി സംഘടനകൾ സമരപ്പന്തൽ കെട്ടിയതിന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് എടുത്തിട്ടുള്ള പൊലീസ് ഇവിടെ നോക്കുകുത്തിയായി. പ്രതിപക്ഷനേതാവും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ഉമ്മൻ ചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കൾ സമരത്തിൽ പങ്കെടുത്തതിനാൽ പിന്നെ നിയന്ത്രണമുണ്ടായില്ല. റോഡിെൻറ ഒരുവശം സമരക്കാർ കൈയേറി. തൊട്ടുപിന്നാലെ സി.ഐ.ടി.യു തൊഴിലാളികളും പ്രകടനമായെത്തി പ്രധാന ഗേറ്റിന് മുന്നിൽ ധർണ നടത്തി. നവോത്ഥാന മതിൽ കെട്ടാനുള്ള സർക്കാറിെൻറ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്.എഫ്.ഐക്കാരും പ്രകടനം നടത്തി. അതോടെ മണിക്കൂറുകളോളം വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.