തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണം: ശശിതരൂർ എം.പി നിലപാട്​ വ്യക്തമാക്കുക -എം. വിജയകുമാർ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: ശശി തരൂർ നിലപാട് വ്യക്തമാക്കണം -എം. വിജയകുമാർ തിരുവനന്തപുരം: അന് താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് ഡോ. ശശിതരൂർ എം.പി നിലപാട് വ്യക്തമാക്കണമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരണ വിരുദ്ധ ആക്ഷൻ കൗൺസിൽ ചെയർമാൻ എം. വിജയകുമാർ ആവശ്യപ്പെട്ടു. ലോകത്താകെ എയർപോർട്ടുകളിൽ 95 ശതമാനവും സർക്കാർ ഉടമസ്ഥതയിൽ നിലകൊള്ളുേമ്പാൾ ഇന്ത്യയിൽ കോടിക്കണക്കിന് രൂപ ലാഭത്തിൽ പ്രവർത്തിക്കുന്ന എയർപോർട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.