ഭാരതീയ ദലിത്​ കോൺഗ്രസ്​ (​െഎ) യോഗം

തിരുവനന്തപുരം: ദേശീയതലത്തിൽ ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസിലേക്ക് മടങ്ങിവരാൻ തുടങ്ങിയതിന് തെ ളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ. ഭാരതീയ ദലിത് കോൺഗ്രസ് (െഎ) തിരുവനന്തപുരം ജില്ല ജനറൽ ബോഡി പൂർണ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പേരൂർക്കട രവി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ, ദലിത് കോൺഗ്രസ് നേതാക്കളായ സി.ആർ. ദിവാകരൻ, പള്ളിപ്പുറം ഗോപാലൻ, ഉദിയന്നൂർ പ്രവീൺ, പ്ലാവറ മണികണ്ഠൻ, കാട്ടാക്കട ഉണ്ണി, കുന്നത്തുകാൽ സന്തോഷ്, ടി. ഷിബു, മണികണ്ഠേശ്വരം ചന്ദ്രബാബു, കുറ്റിയാനി ജയൻ, ചെമ്പൂര് മനോഹരൻ, പി. മോഹനൻ, ചന്ദ്രകുമാർ, ബാബു കണിയാപുരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.