തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും രണ്ടുതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളതുമായ മണക്കാട് വില് ലേജിൽ ചാല വാർഡിൽ കരിമഠം കോളനി ടി.സി 39/1832, ഹൗസ് നമ്പർ 11, ഷാനവാസിനെ (22) മൂന്നാം തവണയും ഗുണ്ട നിയമപ്രകാരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ജയിൽമോചിതനായശേഷം കരിമഠത്ത് അക്രമം കാണിക്കുകയും അത് തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസ്, വഞ്ചിയൂർ കോട്ടയ്ക്കകം ഭാഗത്ത് എ.ടി.എമ്മിൽനിന്ന് പണം കവർന്ന കേസ്, കോട്ടയ്ക്കകം ഭാഗത്ത് എ.ടി.എമ്മിൽനിന്ന് പണം കവർന്ന കേസ്, കോട്ടയ്ക്കകം ഭാഗത്തുവെച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ തടഞ്ഞുനിർത്തി പണം പിടിച്ചുപറിച്ച കേസ് എന്നിവ നിലവിലുണ്ട്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെതുടർന്ന് തിരുവനന്തപുരം ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല പൊലീസ് മേധാവി പി. പ്രകാശ്, ആർ. ആദിത്യ എന്നിവരുടെ നിർദേശപ്രകാരം ഫോർട്ട് അസിസ്റ്റൻറ് കമിഷണർ ജെ.കെ. ദിനിലിെൻറ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ അജിചന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്.െഎ ഷാജിമോൻ, എ.എസ്.െഎമാരായ സുരേഷ്കുമാർ, ഫ്രാൻസോ സി.പി.ഒമാരായ ബിജു, ശ്രീജിത്ത്, മനോജ്, വിജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.