തിരുവനന്തപുരം: അനാവശ്യമായി തുടർച്ചയായി പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ പ്രതിഷേധിച്ച‌് . വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ‌് പ്രസിഡൻറ് വി. പാപ്പച്ചൻ ഉദ‌്ഘാടനംചെയ‌്തു. അസമയങ്ങളിൽ അടിക്കടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾ കച്ചവടമേഖലയെ തകർക്കുകയാണ‌്. ശബരിമലയുടെ പേരിൽമാത്രം ജില്ലയിൽ നാല‌് ഹർത്താൽ അരങ്ങേറി. ഓരോ ഹർത്താലിലും ചെറുകിട വ്യാപാര വ്യവസായ മേഖലയിൽ കോടിക്കണക്കിന‌് രൂപയുടെ നഷ്ടമുണ്ട‌്. ചെറുകിട കച്ചവടക്കാരുടെ നിലനിൽപിനെത്തന്നെ ഇതു തകർക്കുന്നു. വരുംദിവസങ്ങളിൽ ഇത്തരത്തിൽ പ്രഖ്യാപിക്കുന്ന അനാവശ്യ ഹർത്താലുകൾ തള്ളിക്കളയണം. ഇത്തരം അവസരങ്ങളിൽ കട തുറക്കുന്ന വ്യാപാരികൾക്ക‌് പൊലീസ‌് സംരക്ഷണം ഉറപ്പാക്കണമെന്ന‌് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എൻ. സുധീന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല വൈസ‌് പ്രസിഡൻറ് എ. ശശികുമാർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ബാബുജാൻ സ്വാഗതവും ജില്ല ജോയൻറ് സെക്രട്ടറി പി.എൻ. മധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.