കഴക്കൂട്ടം: കാര്യവട്ടം-തൃപ്പാദപുരം-അരശുംമൂട് റോഡ് ഇനി ചിത്രങ്ങളാലും സാസ്കാരിക പരിപാടികളാലും നിറയും. അമ്പലത്തിൻകര മുതൽ ടെക്നോപാർക്കിെൻറ കിഴക്കേകവാടം വരെ തിരുവനന്തപുരം മാനവീയം വീഥിയുടെ മാതൃകയിൽ 'അക്ഷരവീഥി' എന്ന പേരിൽ സാംസ്കാരിക ഇടനാഴിയാക്കി മാറ്റുകയാണ് ലക്ഷ്യം. കാര്യവട്ടം യൂനിവേഴ്സിറ്റിെയയും ടെക്നോപാർക്കിെനയും അതിർത്തി പങ്കിട്ട് തൃപ്പാദപുരം ക്ഷേത്രത്തിന് മുന്നിലൂടെ അരശുംമൂട് ജങ്ഷനിൽ എത്തുന്ന 2.8 കിലോമീറ്റർ പാതയാണ് അഞ്ച് കോടി രൂപ മുടക്കി വികസിപ്പിക്കുന്നത്. ഇതിനായി നിലവിലെ റോഡ് ഇരുവശങ്ങളിലും വീതികൂട്ടി ഓടയും ടൈൽ പതിപ്പിച്ച ഫുട്പാത്തും ബസ് ബേയും ഇരിപ്പിടങ്ങളും നിർമിക്കും. വിദ്യാർഥികളുടെയും കലാകാരന്മാരുടെയും സഹായത്തോടെ ചുവർചിത്രങ്ങളും ഉൾപ്പെടുത്തും. ബി.എം ആൻഡ് ബി.സി ഉപയോഗിച്ച് ടാറിങ് ചെയ്ത് മാതൃകാ റോഡാക്കി മാറ്റും. വികസനത്തിെൻറ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങിൽ എക്സി. എൻജിനീയർ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. മഹാദേവൻ പിള്ള, പ്രോ- വൈസ് ചാൻസലർ ഡോ. പി.പി. ജയകുമാർ, അസിസ്റ്റൻറ് രജിസ്ട്രാർ ഡോ. പി. രാഘവൻ, എസ്.ആർ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ സുനിചന്ദ്രൻ, എസ്. ശിവദത്ത്, മേടയിൽ വിക്രമൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജോയൻറ് കൺവീനർ വി. സാംബശിവൻ നന്ദി പറഞ്ഞു. Road .jpg കാപ്ഷൻ: കാര്യവട്ടം-തൃപ്പാദപുരം-അരശുംമൂട് റോഡ് വികസനത്തിെൻറ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.