വെട്ടൂർ പഞ്ചായത്ത്​അഞ്ച് വാർഡുകളിൽ ഗ്രാമസഭ നടന്നില്ല; വാർഷികപദ്ധതി സമർപ്പണം സ്​തംഭിച്ചു

വർക്കല: വെട്ടൂർ പഞ്ചായത്തിൽ പ്രതിപക്ഷമായ സി.പി.എം അംഗങ്ങളുടെ വാർഡുകളിൽ ഗ്രാമസഭ വിളിച്ചുചേർക്കാത്തതിനാൽ പുതി യ വാർഷിക പദ്ധതിരേഖ സമർപ്പണം സ്തംഭനാവസ്ഥയിൽ. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ആക്ഷൻപ്ലാനും അനിശ്ചിതത്വത്തിലായി. മുൻ പഞ്ചായത്ത് സെക്രട്ടറിയെ നീക്കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സി.പി.എം വിരോധത്തിന് കാരണമെന്ന് പ്രസിഡൻറ് അഡ്വ. അസിം ഹുസൈൻ ആരോപിക്കുന്നു. സർക്കാർ നിർദേശപ്രകാരം പുതിയ വാർഷികപദ്ധതികൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ എട്ടിന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുകയും എല്ലാ വാർഡുകളിലും ഗ്രാമസഭകൾ ചേരാനും തീരുമാനിച്ചു. അതത് വാർഡുകളിലെ മെംബർമാരുടെ സൗകര്യാർഥം തീയതി നിശ്ചയിച്ച് നോട്ടീസും അച്ചടിച്ചു. എന്നാൽ സി.പി.എം മെംബർമാരുടെ വാർഡുകളായ രണ്ട്, ഏഴ്, ഒമ്പത്, 11, 14വാർഡുകളിൽ ഇതുവരെയും ഗ്രാമസഭകൾ ചേർന്നില്ല. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടുത്ത വർഷം ലഭിക്കേണ്ട തൊഴിലിനുള്ള ആക്ഷൻ പ്ലാൻ ഈമാസം 20ന് സമർപ്പിക്കുകയും വേണം. വെട്ടൂർ പഞ്ചായത്ത് കഴിഞ്ഞ തവണ 98 ശതമാനം പദ്ധതിനിർവഹണം നടത്തിയതിന് സർക്കാർ പ്രശംസാപത്രം നൽകിയതാണ്. അതേസമയം ഗ്രാമസഭകൾ കൂടി തൊഴിലുറപ്പ് ആക്ഷൻ പ്ലാനും 2019-2020 വാർഷികപദ്ധതിയുടെ കരടും അംഗീകരിച്ച ഗ്രാമസഭകളുടെ തീരുമാനങ്ങൾക്കും കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകി. ഇതോടെ സി.പി.എം മെംബർമാരുടെ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടുത്തവർഷം തൊഴിലൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.