കെ.പി.എം.ജി​െയ വിളിച്ചത്​ വീണ്ടുവിചാരമില്ലാതെ -ഡോ.കെ.പി. കണ്ണൻ

തിരുവനന്തപുരം: നവകേരള നിർമാണവുമായി ബന്ധപ്പെട്ട് ആഗോള ഏജൻസിയായ കെ.പി.എം.ജിയെ സർക്കാർ വിളിച്ചത് വീണ്ടുവിചാരമില്ലാതെയാണെന്ന് സ​െൻറർ ഫോർ െഡവലപ്മ​െൻറ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ.കെ.പി. കണ്ണൻ. പ്രളയ ദുരന്തം സംബന്ധിച്ച് ലോകബാങ്ക് സമർപ്പിച്ച റിപ്പോർട്ട് പൂർണമായി ഉൾക്കൊള്ളാനാവാത്തതായിരുെന്നന്നും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സംഘടിപ്പിച്ച 'വികസന കേരളം' സെമിനാർ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. നവകേരളം എന്നതിനപ്പുറം നവഹരിത കേരളം എന്നതിലേക്ക് മാറണം. നവകേരള നിർമാണത്തിൽ നിലപാട് എടുക്കേണ്ട ചരിത്രപരമായ ചുമതല പരിഷത്തിനുണ്ട്. ഭീകരമഴയും 37 അണക്കെട്ടുകളും ഒരേസമയം തുറന്നുവിട്ടത് വെള്ളപ്പൊക്ക ദുരന്തത്തി​െൻറ ആക്കംകൂട്ടി. എന്നാൽ, സംസ്ഥാന ഭരണകൂടത്തിന് പ്രതീക്ഷിക്കാൻ കഴിയുന്നതിനപ്പുറം സമൂഹം പ്രവർത്തിെച്ചന്നും അദ്ദേഹം പറഞ്ഞു. മുൻചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ, ജനറൽ സെക്രട്ടറി ടി.കെ. മീരാബായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.