പെ​ൺ​കു​ട്ടി പെ​രു​മാ​റി​യ​ത്​ സ​ന്തോ​ഷ​വ​തി​യാ​യി; സ്വ​ന്തം സം​ഘ​ട​ന ഫോ​റ​ത്തി​ൽ​പോ​ലും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ല്ല - ക​മീ​ഷ​ൻ

തിരുവനന്തപുരം: പരാതിക്കാധാരമായ സംഭവം നടന്ന് എട്ട് മാസത്തിനുശേഷമാണ് പി.കെ. ശശിക്കെതിരെ പെൺകുട്ടി പരാതി നൽകിയത െന്ന് സി.പി.എം അന്വേഷണ കമീഷൻ. 2018 ആഗസ്റ്റ് എട്ടിന് പരാതി നൽകുംവരെ ഒരു പ്രതികരണത്തിനും തയാറായില്ലെന്നും പറയുന്നു. ഏരിയ സെക്രട്ടറിക്കോ സ്വന്തം പ്രദേശത്തെ എൽ.സി സെക്രട്ടറിക്കോ സ്വന്തം ഘടകമായ ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിക്കോ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിക്കോ ജില്ല ഘടകത്തിലെ വനിത സഖാക്കൾക്കോ പരാതി നൽകിയില്ല. ജില്ല സമ്മേളനവേദിയിൽ തുടക്കം മുതൽ അവസാനംവരെ സന്തോഷവതിയായാണ് പെൺകുട്ടി പെങ്കടുത്തതെന്ന് മറ്റ് സഖാക്കൾ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.