വാര്‍ഷികവും ബിരുദദാന സമ്മേളനവും

ആറ്റിങ്ങല്‍: വാളക്കാട് ജാമിഉല്‍ ഖൈറാത്ത് അറബിക് കോളജ് 35ാം നടന്നു. ഉദ്ഘാടന സമ്മേളനം മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ് ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. അബു മുഹമ്മദ് ഇദ്രീസ് ശാഫി ഉദ്ബോധന പ്രസംഗം നടത്തി. ജാമിഉല്‍ ഖൈറാത്ത് ജനറല്‍സെക്രട്ടറി തോന്നയ്ക്കല്‍ കെ.എച്ച്. മുഹമ്മദ് മൗലവി, കുന്നിക്കോട് അബ്ദുല്‍ റഹീം ബാഫഖി എന്നിവര്‍ സംസാരിച്ചു. ആറ്റിങ്ങല്‍ ഉസ്താദ് അനുസ്മരണത്തിനും പഠന ക്ലാസിനും സി.എ. മുഹമ്മദ്മൂസാ മൗലവി നേതൃത്വം നല്‍കി. ഹാരിസ് റഷാദി, മീരാന്‍ ബാഖവി, അബ്ദുല്‍ ഹക്കീം ഫൈസി, ബദറുദ്ദീന്‍ ഹാജി വെഞ്ഞാറമൂട് എന്നിവര്‍ സംസാരിച്ചു. ഹര്‍ത്താല്‍ സമാധാനപരം ആറ്റിങ്ങല്‍: നഗരത്തിലും സമീപ പ്രദേശങ്ങളിലും ഹര്‍ത്താല്‍ സമാധാനപരം. കടകൾ അടഞ്ഞുകിടന്നു. ആലംകോട്ട് നാട്ടുകാർ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ചു. അനിഷ്ട സംഭവമുണ്ടായിട്ടില്ല. ആലംകോട് ജങ്ഷനില്‍ ഹോട്ടലുകളും ഭൂരിഭാഗം കടകളും പതിവുപോലെ തുറന്ന് പ്രവര്‍ത്തിച്ചു. ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങള്‍ ഓടിയില്ല. വിരലിലെണ്ണാവുന്ന ഓട്ടോകളും ടാക്സികളും മാത്രമേ ഓടിയുള്ളൂ. സര്‍ക്കാർ ഒാഫിസുകള്‍ തുറന്നെങ്കിലും ജീവനക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. ബാങ്കുകളുള്‍പ്പെടെയുളള ധനകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.