കുടുംബശ്രീ അരലക്ഷംപേർക്ക്​ തൊഴിൽപരിശീലനം നൽകും

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകും. പ്രളയക്കെടുതികൾ മൂ ലം ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗങ്ങൾ കണ്ടെത്തി നൽകുന്നതി​െൻറ ഭാഗമായാണിത്. ഇതിനായി ഡിസംബർ 15 മുതൽ ജനുവരി ഒന്നു വരെയുള്ള കാലയളവിൽ സി.ഡി.എസുകളിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം നൽകുക. പരിശീലനത്തിനുശേഷം സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കാവശ്യമായ സാമ്പത്തികപിന്തുണയും തുടർപരിശീലനവും കുടുംബശ്രീ നൽകും. സ്വയംതൊഴിൽ പരിശീലന കാമ്പയിൻ ഭാഗമായി തയാറാക്കിയ പോസ്റ്റർ തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോറിന് നൽകി പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.