തിരുവനന്തപുരം: ടൂറിസം വകുപ്പിെൻറ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെ-മാറ്റ്/ സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം. ട്രാവൽ, ടൂർ ഓപറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ സ്‌പെഷലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയ്സ്മെൻറ് സൗകര്യവും നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471-2327707, 9446529467.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.