കൊച്ചി: സംസ്ഥാനത്ത് 13 ദിവസമായി തുടർന്നുവന്ന ഓണ്‍ലൈന്‍ ടാക്സി (ഊബർ-ഒല) സമരം പിന്‍വലിച്ചു. ലേബര്‍ കമീഷണര്‍ എ. അലക ്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജീവിതനിലവാര സൂചിക, ഇന്ധനവില എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മാസം 30നകം നിരക്ക് വര്‍ധന സംബന്ധിച്ച നിർദേശങ്ങള്‍ എറണാകുളം റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ക്ക് സമര്‍പ്പിക്കണം. നിലവിലുള്ള ഇന്‍സെൻറിവ് കമ്പനികള്‍ തുടര്‍ന്നും നല്‍കണം. പുതുക്കിയ ഇന്‍സെൻറിവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിർദേശം തയാറാക്കി ഒല-ഊബര്‍ മാനേജ്മെൻറ് പ്രതിനിധികള്‍ ആര്‍.ജെ.എല്‍.സിക്ക് നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ജി.എസ്.ടി യാത്രക്കാരില്‍നിന്ന് ഈടാക്കും. സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് മാനേജ്മെൻറ് പ്രതിനിധികള്‍ വ്യക്തമാക്കി. യൂനിയന്‍, മാനേജ്മെൻറ് പ്രതിനിധികള്‍, എറണാകുളം റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍, എറണാകുളം ഡി.എല്‍.ഒ (എന്‍ഫോഴ്സ്മെൻറ്) എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.