കഴക്കൂട്ടം: വ്യാജ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ ആറസ്റ്റിൽ. പേയാട് കാട്ടുവിള തുലാംകോണം ഉമാമഹ േശ്വരി ക്ഷേത്രത്തിന് സമീപം മേലേ പുത്തൻവീട്ടിൽ ഷിബു (45) ആണ് കഴക്കൂട്ടം പൊലീസിെൻറ പിടിയിലായത്. കഴക്കൂട്ടം നെട്ടയക്കോണം കിഴക്കുംഭാഗം സ്വദേശിയായ അഖിൽകുമാറിനെയാണ് കബളിപ്പിച്ചത്. ഡോക്ടറാണെന്നും അസുഖം മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ച് ആദ്യം 8500 രൂപയുടെ മരുന്ന് നൽകി. അക്കൗണ്ടിലേക്ക് 31,000 രൂപ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. പണം കൈപ്പറ്റിയശേഷം ഷിബു മുങ്ങുകയായിരുന്നു. കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. Ayur Dct
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.