ന്യൂഡൽഹി: വിവാദമായ റഫാൽ യുദ്ധവിമാന ഉടമ്പടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെച്ചത് പ്രതിരോധ മന്ത്രാലയം ആ ദ്യം കണക്കുകൂട്ടിയ മതിപ്പുവിലയെക്കാൾ ഏറെ കൂടിയ തുകക്കെന്ന് വെളിപ്പെടുത്തൽ. കാരവൻ മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫ്രാൻസിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് 2016ൽ മോദിയുടെ നേതൃത്വത്തിൽ ഉടമ്പടി ഒപ്പുവെച്ചതിനെക്കാൾ 250 കോടി യൂറോ (ഏകദേശം 20,000 കോടി രൂപ) കുറവ് തുകക്കായിരുന്നു പ്രതിരോധ മന്ത്രാലയം ആദ്യം മതിപ്പുവില കണക്കാക്കിയത്. എന്നാൽ പിന്നീട് സർക്കാർ തലത്തിലെ പലവിധ ഇടപെടലുകൾക്കുശേഷം 770 കോടി യൂറോക്ക് (ഏകദേശം 62,000 കോടി രൂപ) ഉടമ്പടി ഒപ്പുവെക്കുകയായിരുന്നുവെന്ന് കാരവൻ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.