കണ്ണൂർ: മതേതരവോട്ട് ഭിന്നിപ്പിക്കുന്നതിന് സി.പി.എമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം ബി.ജെ.പി അധ്യക്ഷൻ അമിത് ഷായിൽനിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന് മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടിയുടെ ആരോപണം. കോൺഗ്രസ് വിരോധത്തിെൻറ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരം സീതാറാം െയച്ചൂരി വിഭാഗംതന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുകയാണെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ പഴയ സഖാക്കളിൽനിന്നാണ് ഇൗ വിവരം കിട്ടിയതെന്നും അബ്ദുല്ലക്കുട്ടി പറയുന്നു. ഇൗ ആരോപണത്തിന് തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് പ്രകാശ് കാരാട്ട് വിഭാഗത്തോടുതന്നെ ചോദിച്ചറിയൂ എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. സി.പി.എം രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കിയെന്ന് പോസ്റ്റിൽ പറയുന്നു. മൂന്ന് സീറ്റിൽ ബി.ജെ.പിയെ ജയിപ്പിച്ചുകൊടുത്തത് സി.പി.എം സാന്നിധ്യമാണ്. പിലിബംഗ മണ്ഡലത്തിൽ ബി.ജെ.പിയിലെ ദർവേന്ദ്രകുമാർ കോൺഗ്രസിലെ വിനോദ് കുമാറിനെ തോൽപിച്ചത് 278 വോട്ടിനാണ്. സി.പി.എം സ്ഥാനാർഥിക്ക് ഇവിടെ 2659 വോട്ട് കിട്ടി. ഭൂരിപക്ഷം സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടിയില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയിമാണ് ഇവർ പയറ്റിയത്. സി.പി.എം പാർട്ടി കോൺഗ്രസിൽ വലിയ തർക്കങ്ങൾക്കൊടുവിൽ എടുത്ത അടവുനയം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസുമായിപ്പോലും യോജിക്കണമെന്നായിരുന്നു. ഈ പാർട്ടി തത്ത്വമാണ് പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറവെച്ചത്. ഇതിന് സി.പി.എം വലിയ വിലകൊടുക്കേണ്ടിവരുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.