റഫാൽ: സുപ്രീംകോടതി വിധിക്കുശേഷവും ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ

ന്യൂഡൽഹി: വിവാദമായ റഫാൽ യുദ്ധവിമാന ഇടപാട് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയെങ്കിലും അവശേഷിക്കുന്നത് ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ. 'ദ വയർ' വെബ്സൈറ്റി​െൻറ വിലയിരുത്തൽ പ്രകാരം ഒമ്പത് ചോദ്യങ്ങളെങ്കിലും ഉത്തരംകിട്ടാതെ അവശേഷിക്കുന്നു. ആദ്യം പ്രതിരോധ മന്ത്രാലയം കണക്കാക്കിയ മതിപ്പുവിലയിൽ പിന്നീട് വൻ വർധനയുണ്ടായത് സംബന്ധിച്ച വിവാദം എന്തുകൊണ്ട് അവഗണിക്കപ്പെട്ടു, വിമാനങ്ങളുടെ എണ്ണം 126ൽനിന്ന് 36 ആയി എങ്ങനെ കുറഞ്ഞു, പരമാധികാര ഗാരൻറിയില്ലാത്തത് എന്തുകൊണ്ട് കാര്യമാക്കിയില്ല, വില സംബന്ധിച്ച് ചർച്ചചെയ്യാതെ ഒൗദ്യോഗിക നിലപാടുതന്നെ എന്തുകൊണ്ട് ആവർത്തിക്കുന്നു, ഫ്രഞ്ച് പ്രസിഡൻറായിരുന്ന ഫ്രാൻസ്വാ ഒാലൻഡി​െൻറ വിവാദ പ്രസ്താവന എന്തുകൊണ്ട് ചർച്ച ചെയ്യപ്പെട്ടില്ല, അംബാനി സഹോദരന്മാരിൽ ആരാണ് ഇടപാടിലുണ്ടായത് എന്ന കാര്യത്തിൽ തെറ്റിദ്ധാരണ പരത്തിയത് എന്തിന്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡി​െൻറ വിലയിരുത്തൽ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു, സർക്കാറുകൾ തമ്മിലുള്ള ഇടപാടിൽ ഉറപ്പാക്കേണ്ട ഒൗദ്യോഗിക മുൻകരുതലുകൾ പാലിക്കപ്പെട്ടിരുന്നോ, സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച വിലയിരുത്തലിൽ കോടതിക്ക് പാളിച്ചയുണ്ടാേയാ എന്നിവയാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.