റോഡുവക്കിലെ മരക്കഷണങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു

വെള്ളറട: ഗതാഗതതടസ്സം സൃഷ്ടിച്ച് റോഡുവക്കിൽ കിടക്കുന്ന മരക്കഷണങ്ങൾ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കാരക്ക ോണം-ധനുവച്ചപുരം റോഡിൽ മണിവിള ജങ്ഷനും ഇന്ദിര നഗറിനുമിടക്കുള്ള പെന്തക്കോസ്ത് പള്ളിക്ക് മുന്നിലാണ് മാസങ്ങളായി ഭീമൻ ആഞ്ഞിലി മരം കഷണങ്ങളാക്കി കൂട്ടിയിട്ടിരിക്കുന്നത്. കൊമ്പുകൾ ഉണങ്ങിയ നിലയിലായിരുന്ന മരത്തി​െൻറ ശിഖരങ്ങൾ ഒടിഞ്ഞുവീണതോടെ നാട്ടുകാരുടെ പരാതിയെതുടർന്നാണ് പി. ഡബ്ല്യൂ.ഡി മരം മുറിച്ചത്. എന്നാൽ, ഇവ മാറ്റാൻ നടപടിയുണ്ടായില്ല. റോഡി​െൻറ ടാറിന് മുകളിലൂടെ കിടക്കുന്ന മരക്കഷണങ്ങളിൽ വാഹനങ്ങൾ ഇടിക്കുകയാണ്. കൊടും വളവിലായതിനാൽ പെട്ടെന്ന് ശ്രദ്ധപതിയുകയും ഇല്ല. ദിനംപ്രതി നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്്. നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും അത് പി. ഡബ്ല്യൂ.ഡി നോക്കിക്കൊള്ളുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ആരോപണമുണ്ട്. ഒരുവർഷം മുമ്പ് വെള്ളറട -കാട്ടാക്കട റോഡിൽ കിളിയൂരിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്നരീതിയിൽ കൂട്ടിയിട്ടിരുന്ന റബർ മരക്കഷണങ്ങൾക്കിടയിൽപെട്ട് ബൈക്ക് യാത്രികനായ കിളിയൂർ എയ്‌ലിൻ ഭവനിൽ ഡി. ആൽബി​െൻറ കാൽ ഒടിഞ്ഞിരുന്നു. ആൽബിൻ നൽകിയ പരാതിയിന്മേൽ വെള്ളറട- നെയ്യാറ്റിൻകര, വെള്ളറട - കാട്ടാക്കട എന്നീ റോഡുകളുടെ വശങ്ങളിൽ മരക്കഷണങ്ങൾ, പാറ, മണൽ, മെറ്റൽ, മണ്ണ് തുടങ്ങിയ നിർമാണസാമഗ്രികൾ ഗതാഗത തടസ്സമുണ്ടാകും വിധം കൊണ്ടിടുന്നതിനെതിരെ കോടതി ഉത്തരവിറക്കിയിരുന്നു. പ്രസ്തുത ഉത്തരവി​െൻറ പകർപ്പുകൾ വെള്ളറട പൊലീസ് സ്റ്റേഷനിൽ ആൽബിൻ എത്തിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. Photo: ചിത്രം. ഗതാഗതതടസ്സം സൃഷ്ടിച്ച് മണിവിളയിലെ വളവിൽ മാസങ്ങളായി മുറിച്ചിട്ടിരിക്കുന്ന കൂറ്റൻ മരക്കഷണങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.