ജലവകുപ്പ്​ ജീവനക്കാര്‍ സത്യഗ്രഹം നടത്തി

തിരുവനന്തപുരം: എസ്.എല്‍.ആര്‍ ഐക്യവേദിയുടെ നേതൃത്വത്തില്‍ ജലവിഭവകുപ്പിലെ എസ്.എല്‍.ആര്‍ ജീവനക്കാര്‍ സെക്രട്ടേ റിയറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തി. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, സ്ഥിരപ്പെടുത്തല്‍ നടപടി ആരംഭിക്കാന്‍ ഉന്നതതലയോഗം വിളിക്കുക, നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.എന്‍. ഷംസുദ്ദീന്‍, അനൂപ് ജേക്കബ്, കെ.പി.സി.സി മുന്‍പ്രസിഡൻറ് എം.എം. ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടേറിയറ്റ് മാർച്ച് തിരുവനന്തപുരം: പ്രീ-പ്രൈമറി ടീച്ചർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, എല്ലാ വിദ്യാലയങ്ങളിലും പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുക, കുട്ടികൾക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്രേറ്റ് പ്രീ- പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി. സന്തോഷ്കുമാർ, കെ.എസ്.പി.പി.ടി.എ സംസ്ഥാന സെക്രട്ടറി ഉമാദാസ്, കെ.എസ്.ടി.എ ജില്ല സെക്രട്ടറി നജീബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.