ബൈക്ക്​ മോഷ്​ടാക്കൾ പിടിയിൽ

തിരുവനന്തപുരം: നിരവധി ബൈക്ക് മോഷണക്കേസിെല രണ്ടുപേരെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. പേട്ട, ചാക്ക ജങ്ഷന് സമ ീപം ആറ്റുവരമ്പ് പുതുവൽ പുത്തൻവീട്ടിൽ അച്ചുഷാൻ എന്ന ഷാൻ (21), തിരുവല്ലം മുട്ടക്കാട് കോളിയൂർ കൈലിപ്പാറ കോളനിയിൽ പാച്ചൻ എന്ന പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ ഡി.സി.പി ആദിത്യ​െൻറ നിർദേശാനുസരണമാണ് ഇവരെ പിടികൂടിയത്. കരമന ഭാഗത്തുനിന്ന് മോഷ്ടിച്ച വാഹനത്തിൽ വീണ്ടും ബൈക്ക് മോഷണത്തിനായി മെഡിക്കൽ കോളജ് ഡ​െൻറൽ കോളജ് പാർക്കിങ് ഏരിയക്ക് സമീപം എത്തുേമ്പാഴായിരുന്നു അറസ്റ്റ്. മുഖംമൂടി, സ്പാനർ, സ്ക്രൂ ഡ്രൈവർ, കത്തി, കട്ടിങ് പ്ലെയർ എന്നിവ കൈവശമുണ്ടായിരുന്നു. ഇവർക്ക് പൂജപ്പുര, പേട്ട, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ നിരവധി ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്. െപാലീസി​െൻറ ചോദ്യം ചെയ്യലിൽനിന്ന് ഇവർ മോഷ്ടിച്ചെടുത്ത പൾസർ, ഹീറോ ഹോണ്ട സ്പ്ലെൻഡർ, ടി.വി.എസ് ഉൾപ്പെടെ നാല് മോേട്ടാർ സൈക്കിളും െപാലീസ് പിടിച്ചെടുത്തു. മെഡിക്കൽ േകാളജ് െപാലീസ് ഇൻസ്പെക്ടർ സി. ബിനുകുമാർ, സബ് ഇൻസ്പെക്ടർ പി. ഹരിലാൽ, സതീഷ് ശേഖർ, ബി. സാബു, എ.എസ്.െഎമാരായ സാംസൺ, ലാൽകുമാർ, െപാലീസ് ഉദ്യോഗസ്ഥരായ വിനീത്, അജികുമാർ, നൗഫൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.