നടുറോഡിൽ പൊലീസിനെ ഇടിച്ചു പഞ്ചറാക്കി കുട്ടിസഖാക്കന്മാർ

തിരുവനന്തപുരം: പാളയത്ത് വാഹനം യു ടേൺ എടുക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മിൽ കൈയാങ്കളി. യാത ്രക്കാർ നോക്കിനിൽക്കെ നടുറോഡിൽ പൊലീസിനെ മർദിച്ച് അവശരാക്കിയ യുവാക്കൾക്കെതിരെ കേസെടുക്കാതെ കേൻറാൺമ​െൻറ് പൊലീസ്. ബുധനാഴ്ച വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നൽ തെറ്റിച്ച് പാളയം മാർക്കറ്റിനുസമീപം ബൈക്കിൽ യു ടേൺ എടുക്കാൻ ശ്രമിച്ച വിദ്യാർഥിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് വാർഡൻ അമല്‍കൃഷ്ണ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ബൈക്കി‍​െൻറ നമ്പർ കുറിച്ചെടുക്കുന്നതിനിടെ കുട്ടിനേതാവ് പ്രകോപിതനായി വാർഡ​െൻറ യൂനിഫോമിൽ കുത്തിപ്പിടിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്നു എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രനും ശരത്തും ഇടപെടുകയായിരുന്നു. എന്നാൽ, പൊലീസ് എത്തിയതോടെ യുവാവ് ഫോണ്‍ചെയ്ത് യൂനിവേഴ്സിറ്റി കോളജിൽനിന്ന് കൂടുതൽപേരെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ഇരുപതോളം വിദ്യാര്‍ഥികൾ മൂവരെയും വളഞ്ഞിട്ട് മര്‍ദിച്ചു. ആക്രമണത്തില്‍നിന്ന് ഓടിമാറിയ അമല്‍കൃഷ്ണയാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം അഭ്യർഥിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും വിനയചന്ദ്രനും ശരത്തും വിദ്യാർഥികളുടെ മർദനത്തിൽ അവശരായി റോഡരികിൽ കിടക്കുകയായിരുന്നു. അരമണിക്കൂറോളം പാളയത്ത് ഗതാഗതവും സ്തംഭിച്ചു. കൂടുതൽ പൊലീെസത്തി പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോളജ് പരിസരത്തുനിന്ന് ചിലരെ പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും എസ്.എഫ്.ഐ പ്രവർത്തർ ഇടപെട്ട് വിട്ടയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൊലീസ് തയാറായില്ല. ജില്ലയിലെ ഭരണകക്ഷിയിലെ ഉന്നത നേതാവി​െൻറ ശാസനയും കൂടി എത്തിയതോടെ കസ്റ്റഡിയിലെടുത്തവരെയെല്ലാം പൊലീസ് വെറുതെ വിട്ടു. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാരുടെ വിവരങ്ങൾ കൈമാറാൻ പൊലീസും ജനറൽ ആശുപത്രി അധികൃതരും ആദ്യം വിസമതിച്ചെങ്കിലും സംഭവം വിവാദമായതോടെ പേരുകൾ വെളിപ്പെടുത്താൻ കേൻറാൺമ​െൻറ് പൊലീസ് നിർബന്ധിതരാകുകയായിരുന്നു. പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 20ഓളം എസ്.എഫ്.െഎ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സി.ഐ സജാദ് പറഞ്ഞു. അതേസമയം, സംഭവത്തിൽ യൂനിവേഴ്സിറ്റി കോളജിനോ എസ്.എഫ്.ഐക്കോ പങ്കില്ലെന്ന് കോളജ് യൂനിറ്റ് പ്രസിഡൻറ് നസീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.