തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് വിപണിക്ക് വ്യാഴാഴ്ച തുടക്കമാകും. ഫെയറിെൻറ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ് ച വൈകീട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവിൽപന നടത്തും. വിപണന കേന്ദ്രങ്ങളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. ബ്രാൻഡ് ഉൽപന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ഫെയർ ഈമാസം 24 വരെ പ്രവർത്തിക്കും. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ വെള്ളിയാഴ്ച മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്രിസ്മസ് മാർക്കറ്റുകളായി പ്രവർത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ ഇടവേളയില്ലാതെയും പ്രവർത്തിക്കും. ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങൾ എന്നിവ മിതമായ വിലയിൽ ക്രിസ്മസ് ഫെയറുകൾ വഴി നൽകുമെന്നും സപ്ലൈകോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.