ശബരിമല സുരക്ഷ: ​െഎ.ജി ശ്രീജിത്തിനും ഡി.​െഎ.ജി സുരേന്ദ്രനും ചുമതല

തിരുവനന്തപുരം: ശബരിമലയിലെ മൂന്നാംഘട്ട സുരക്ഷാമേൽനോട്ടം െഎ.ജി എസ്. ശ്രീജിത്തിനും ഡി.െഎ.ജി എസ്. സുരേന്ദ്രനും. പമ്പ, സന്നിധാനം എന്നിവിടങ്ങളുടെ സുരക്ഷാമേൽനോട്ടം ക്രൈംബ്രാഞ്ച് െഎ.ജി ശ്രീജിത്തിനും നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ ചുമതല ഇൻറലിജൻസ് ഡി.െഎ.ജി എസ്. സുരേന്ദ്രനും നൽകിക്കൊണ്ടുള്ള ഉത്തരവ് പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങി. സന്നിധാനത്ത് കോഴിക്കോട് റൂറൽ എസ്.പി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവ്, പമ്പയിൽ കെ.എ.പി അഞ്ച് കമാൻഡൻറ് കാർത്തികേയൻ ഗോകുലചന്ദ്രൻ, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണൻ, നിലയ്ക്കലിൽ എറണാകുളം റൂറൽ എസ്.പി രാഹുൽ പി. നായർ, ൈക്രംബ്രാഞ്ച് എസ്.പി ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാകും പൊലീസ് സേനയെ വിന്യസിക്കുക. വടശ്ശേരിക്കര സി.എം.ടി യൺവിൻ ജെ. ആൻറണി, എരുമേലിയിൽ കേപ്പ അസി. ഡയറക്ടർ റെജി േജക്കബ്, എസ്.പി. ജെ. ജയന്ത് എന്നിവരുടെ നേതൃത്വത്തിലാകും പൊലീസ് സേന. ഇൗമാസം 14 മുതൽ 29 വരെ ഇവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾക്കാകും ശബരിമലയുടെ സുരക്ഷാചുമതല. ഉത്തരവിൻപ്രകാരം ഉദ്യോഗസ്ഥർ 13ന് രാവിലെ എട്ടിന് ചുമതല ഏറ്റെടുക്കണം. എറണാകുളം, കോഴിക്കോട് റൂറൽ പൊലീസ് മേധാവികൾ ശബരിമല ഡ്യൂട്ടിക്ക് പോകുന്നതിനാൽ അവരുടെ ചുമതല ഇരുജില്ലകളിലെയും സിറ്റി പൊലീസ് കമീഷണർമാർക്ക് യഥാക്രമം നൽകി. ശബരിമല ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ ക്രമീകരണം അതത് ബറ്റാലിയൻ എ.ഡി.ജി.പിമാർ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.