ആധുനിക വിദ്യാഭ്യാസം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കും -മന്ത്രി സി. രവീന്ദ്രനാഥ്

ചവറ: ആധുനിക വിദ്യാഭ്യാസം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ചവറ സൗത്ത് എല്‍.വി.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍ നേരിടുന്ന കുറവുകളെല്ലാം പരിഹരിച്ച് ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ സംഭാവനയായി സാമൂഹിക ബന്ധത്തിലൂടെ വികസിക്കുന്ന തലമുറയാണ് കേരളത്തില്‍ ഇനിയുണ്ടാവുക. എല്‍.വി.എല്‍.പി സ്‌കൂള്‍ നാലു മാസത്തിനകം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷതവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപ്പിള്ള, ജില്ല പഞ്ചായത്ത് അംഗം ബി. സേതുലക്ഷ്മി, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡൻറ് പി. അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ടി. തങ്കലത എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്‌കൂളുകളെ മുഖ്യധാരയില്‍ എത്തിക്കുകയാണ് നയം -മന്ത്രി കെ. രാജു (ചിത്രം) ഓച്ചിറ: ലാഭ നഷ്ടക്കണക്കുകള്‍ നോക്കാതെ സര്‍ക്കാര്‍ സ്‌കൂളുകളെ സമൂഹത്തി​െൻറ മുഖ്യധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാറി​െൻറ നയമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തഴവ കുതിരപ്പന്തി ഗവ.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തില്‍ എത്തിക്കഴിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത, അനില്‍ എസ്. കല്ലേലിഭാഗം, കവിതാ മാധവന്‍, ബിജു പാഞ്ചജന്യം, ആര്‍. അനുപമ, കെ.കെ. കൃഷ്ണകുമാര്‍, സലീം അമ്പീത്തറ, തഴവ ബിജു, കെ. രമണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.