പാണ്ടിവയല്‍ തോട് പുനരുജ്ജീവനം: അവലോകനയോഗം ചേർന്നു

കൊട്ടാരക്കര: കൊട്ടാരക്കര പാണ്ടിവയല്‍ പുനരുജ്ജീവന പദ്ധതിയില്‍ താന്‍ കലക്ടര്‍ എന്നതിലുപരി സന്നദ്ധസേവകനെന്ന നിലയിലായിരിക്കും പങ്കെടുക്കുകയെന്ന് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍. എട്ടിന് നടക്കുന്ന പാണ്ടിവയൽ തോട് പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കൊട്ടാരക്കര ധന്യ ഒാഡിറ്റോറിയത്തില്‍ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. ഐഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.