ലോക മണ്ണ് ദിനാചരണം

പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയാങ്കണത്തിൽ 14 വ്യത്യസ്‌ത ഇനം മണ്ണുകളിൽ കേരളഭൂപടം നിർമിച്ചതിനോടൊപ്പം മണൽ മലിനീകരണത്തി​െൻറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ പ്രദർശനം, മണ്ണ് സംരക്ഷണ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ദിനാചരണം പ്രിൻസിപ്പൽ ഡി.എസ്. മനു മണ്ണ് ഭൂപടം അനാവരണം ചെയ്ത് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ റിസോഴ്സ് ഗ്രൂപ് കൺവീനർ വി. ദീപ, അധ്യാപകരായ എ. ദീപ, ജോഷി, അജയകുമർ, വിനീത്, വിഷ്ണു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.