മാ​ണ്ഡ്യ​യി​ൽ എ​സ്.​യു.​വി മ​ര​ത്തി​ലി​ടി​ച്ച് ശ്രീകാര്യം സ്വദേശി ഉൾപ്പെടെ രണ്ടുപേർ മ​രി​ച്ചു

മൈസൂരു: മാണ്ഡ്യയിൽ എസ്.യു.വി കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മൈസൂരു ഇൻഫോസിസിലെ ട്രെയിനി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി കല്ലമ്പള്ളി വിനായക നഗറിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സുനിലി​െൻറ മകൻ വിശാഖ് (22), കോതമംഗലം ആയക്കാട് പനാമ കവല ചെലമ്പിക്കോടൻ ഷാജൻ കുര്യാക്കോസി​െൻറ മകൾ ആഷ്‌ന (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മാളവള്ളി-മൈസൂരു റോഡിൽ മാണ്ഡ്യക്ക് സമീപം കെംപനദൊട്ടിയിലാണ് അപകടം. മൈസൂരുവിലെ ശിവനസമുദ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിവരുമ്പോഴാണ് എട്ടംഗസംഘം സഞ്ചരിച്ചിരുന്ന എസ്.യു.വി കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്. വിശാഖിനെയും ആഷ്നയെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ നഷാൽ, സെബിൻ, നിത്യ, ബൃന്ദ എന്നിവരെ മൈസൂരുവിലെയും മാണ്ഡ്യയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഷ്നയുടെ മാതാവ്: ഷെറിൻ (പെരുമ്പാവൂർ മുണ്ടയ്ക്കൽ കുടുംബാംഗം). ഏക സേഹാദരി: ആൻ മേരി.കോതമംഗലം എം.എ. കോളജ് വിദ്യാർഥിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് കോതമംഗലം മാർത്തമറിയം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.