ഭാർഗവിയുടെ ഭവനനിര്‍മാണതടസ്സം നീക്കണം -​െകാടിക്കുന്നില്‍ സുരേഷ് എം.പി

വെള്ളറട: ഫണ്ട് നല്‍കിയശേഷം ഭവനനിര്‍മാണം തടഞ്ഞ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പിന്‍വലിക്കണമെന്ന് െകാടിക്കുന്നില്‍ സുരേഷ് എം.പി. ആര്യൻകോട് പഞ്ചായത്തിനുമുന്നില്‍ നിരാഹാരസമരം നടത്തുന്ന ഭാർഗവിയെ സമരപന്തലില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യന്‍കോട് പഞ്ചായത്ത് 40 വര്‍ഷം മുമ്പാണ് വിധവയായ ഭാർഗവിക്ക് മൂന്ന് സ​െൻറ് വസ്തുനല്‍കിയത്. ഇപ്പോള്‍ ഭവനനിര്‍മാണത്തിന് നാല് ലക്ഷം രൂപയും അനുവദിച്ചു. ആദ്യഗഡുവായി 40,000 രൂപ ലഭിച്ചപ്പോൾ നിലവിലുണ്ടായിരുന്ന കുടിൽ പൊളിച്ചുമാറ്റിയ ശേഷമാണ് വീട് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പുരോഗമിക്കുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്‌മോമ്മോ നൽകുകയായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ കീഴാറൂര്‍ രാമചന്ദ്രന്‍, സ്റ്റീഫന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സോമന്‍കുട്ടിനായര്‍, പഞ്ചായത്ത് അംഗങ്ങളായ വില്‍ഫ്രഡ്‌സന്‍, വീരേന്ദ്രകുമാര്‍, അനിതാസ്റ്റാന്‍ലി, ലീലാസ്റ്റാന്‍ലി, സജി, പാര്‍ട്ടി നേതാക്കളായ ആര്യന്‍കോട് ബിഭുകുമാര്‍, ജയകുമാര്‍, പുല്ലച്ചല്‍കോണം സുനില്‍ എന്നിവര്‍ സംസാരിച്ചു ചിത്രം. ആര്യന്‍കോട് പഞ്ചായത്തിനുമുന്നില്‍ നിരാഹാരസമരം കിടക്കുന്ന ഭാർഗവിെയ െകാടിക്കുന്നില്‍ സുരേഷ് എം.പി സന്ദര്‍ശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.