ഗുണ്ടാനിയമപ്രകാരം അറസ്​റ്റില്‍

തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയെ കരുതല്‍ തടങ്കല്‍ ഉത്തരവിനെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് പിടികൂടി. മേനംകുളം കൽപന ചിറയരികത്ത് പുത്തന്‍വീട്ടില്‍ കൊറിയ കൊച്ചുമോന്‍ എന്നു വിളിക്കുന്ന അജീഷി(28)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 2014 മുതല്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അജീഷ്. മനംകുളം എല്‍.പി.എസിന് സമീപം കോണ്‍ഫിഡൻറ് ഗ്രൂപ്പി​െൻറ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപ ഗുണ്ടാ പിരിവ് നല്‍കണമെന്നാവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഫിഡൻറ് ഗ്രൂപ് മാനേജരെ ദേഹോപദ്രവം ഏല്‍പിക്കുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ കേസ്, മേനംകുളം സ്വദേശികളായ രാഹുല്‍, രാജേഷ് എന്നിവരെ മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, അജീഷ് കഞ്ചാവ് വിൽപന നടത്തിയത് പൊലീസില്‍ അറിയിച്ചതിലുള്ള വിരോധം നിമിത്തം കൽപന നഗര്‍ മോനിഷ് കുമാറിനെ ദേഹോപദ്രവം ഏല്‍പിച്ച കേസ്, കൽപനയിലുള്ള ഡ്രീംസ് സ്ഥാപനത്തിലെ ജോലിക്കാരനായ നേപ്പാള്‍ സ്വദേശിയായ ബാബു ശര്‍മയെ ദേഹോപദ്രവം ഏല്‍പിച്ച കേസ്, കഠിനംകുളം സ്വദേശി ഷൈന്‍ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, മേനംകുളം കല്‍പന സ്വദേശി സുജനെ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതുൾെപ്പടെ നിരവധി കേസുകളാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയുള്ളത്. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശി​െൻറ നേതൃത്വത്തില്‍ ഡി.സി.പി ആര്‍. ആദിത്യ, കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ് കുമാര്‍, കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷ്, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ എ.എസ്.ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.