ഒടുവിൽ പുളിമരത്തിന്​ മുകളിലും​ മഴുവീണു വൃക്ഷ പരിശോധന കമ്മിറ്റി കണ്ണടച്ചു, പി.ഡബ്ല്യു.ഡിക്കാർ വെട്ടിമാറ്റി

തിരുവനന്തപുരം: നഗരത്തിൽ അവശേഷിച്ച 100 വർഷത്തോളം പഴക്കമുള്ള പുളിമരത്തിനും ഒടുവിൽ മഴുവീണു. പരിസ്ഥിതി സ്നേഹികളുടെ എതിർപ്പിനെ തുടർന്ന് രക്ഷപ്പെട്ട കുന്നുംപുറത്ത് പഴയ ജി.പി.ഒ ജങ്ഷനിലെ പുളിമരമാണ് ഞായറാഴ്ച രാവിലെ പൊതുമരാമത്ത് വകുപ്പിനുവേണ്ടി മുറിച്ചുനീക്കിയത്. നഗരത്തിലെ അവശേഷിക്കുന്ന പച്ചപ്പ് നശിപ്പിക്കുന്നതിന് മൂക്കുകയറിടാൻ രൂപവത്കരിച്ച പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെട്ട വൃക്ഷപരിശോധനകമ്മിറ്റിയുടെ 'സമ്മത'ത്തോടെയാണ് മരം മുറിച്ചതെന്ന് ആരോപണമുണ്ട്. മാസങ്ങൾക്കുമുമ്പ് രാത്രിയുടെ മറവിൽ മരംമുറിക്കാൻ നടത്തിയ ശ്രമം കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചതാണ്. ആയുർവേദ കോളജ് ജങ്ഷനിൽ നിന്ന് കുന്നുംപുറത്തേക്ക് നിർമിക്കുന്ന ഒാടക്ക് കടന്നുപോകാൻ മരം മുറിച്ചേ മതിയാവൂ എന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചത്. എൻജിനീയർമാർ അടങ്ങുന്ന പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യപ്രകാരം ഒാടയുടെ അലൈൻമ​െൻറ് പുളിമരത്തിന് സമീപം മാറ്റാമെന്നും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സമ്മതിച്ചതാണെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകർ അടങ്ങുന്ന മേയറുടെ അധ്യക്ഷതയിലുള്ള വൃക്ഷസംരക്ഷണസമിതി, വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദത്തിന് വഴങ്ങിയാണ് ഇപ്പോൾ മരംമുറിക്ക് സമ്മതിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വൃക്ഷപരിശോധന കമ്മിറ്റിയുടെ അനുമതി ലഭിച്ചശേഷമാണ് മരംമുറിക്കാൻ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതി നൽകിയതെന്ന് റേഞ്ച് ഒാഫിസർ ദിവ്യ 'മാധ്യമ'ത്തോട് പറഞ്ഞു. മരത്തി​െൻറ വേര് ഒാട നിർമിക്കുേമ്പാൾ നശിക്കുമെന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ വാദത്തിന് കമ്മിറ്റി വഴങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.