ശിവഗിരി കോളജില്‍ 'സഹപാഠിക്കൊരു വീടി​െൻറ താക്കോല്‍ദാനം'

വര്‍ക്കല: എസ്.എൻ കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ സഹപാഠികള്‍ക്ക് നിര്‍മിച്ചു നല്‍കുന്നു. ആദ്യ വീടി​െൻറ താക്കോല്‍ദാനവും കോളജ് അങ്കണത്തില്‍ നിര്‍മിക്കുന്ന ഗുരുക്ഷേത്രത്തി​െൻറ ശിലാസ്ഥാപനവും തിങ്കളാഴ്ച 10.30ന് നടക്കും. ഗുരുക്ഷേത്രത്തി​െൻറ ശിലാസ്ഥാപനം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദയും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കോളജിലെ ബി.എസ്സി കെമിസ്ട്രി മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ആര്‍. രതിക്ക് നിര്‍മിച്ചു നല്‍കുന്ന വീടി​െൻറ താക്കോല്‍ വെള്ളാപ്പള്ളി നടേശന്‍ കൈമാറും. കോളജിലെ റാങ്ക് ജേതാക്കളെ അനുമോദിക്കും. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, മാനേജ്‌മ​െൻറ്, പി.ടി.എ, പൂര്‍വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ.എല്‍. തുളസീധരന്‍, എസ്.എന്‍ ട്രസ്റ്റ് നിര്‍വാഹകസമിതിയംഗം അജി എസ്.ആര്‍.എം. എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.