പൊതുനിരത്തിൽ വീണ്ടും ഫ്ലക്സുബോർഡുകൾ നിറഞ്ഞു കോടതി വിധി സർക്കാറിന് ബാധകമല്ല

നെടുമങ്ങാട്: പൊതുനിരത്തുകളിൽ യാത്രക്കാർക്ക് മാർഗതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കരുതെന്ന കോടതി ഉത്തരവിന് അവഗണന, നെടുമങ്ങാട്ട് മുക്കിലും മൂലയിലും സർക്കാർ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞു വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എ, നഗരസഭ ചെയർമാൻ എന്നിവരുടെ ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകളാണ് റോഡുവക്കിലും ഫുട്പാത്തിലും നിരത്തിയിട്ടുള്ളത്. കോടതിയുടെ മുന്നിൽ ഫുട്പാത്തിലും കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്യ സമരസേനാനി പൊന്നറ ശ്രീധറി​െൻറ പേരിലുള്ള പാർക്ക് നഗരസഭ ലക്ഷങ്ങൾ മുടക്കി നവീകരിച്ച ശേഷം ചുറ്റും സ്ഥാപിച്ചിരുന്ന ബോർഡുകളും തോരണങ്ങളും നേരത്തേ നീക്കം ചെയ്തിരുന്നു. പാർക്കിനു ചുറ്റും ബോർഡുകളും തോരണങ്ങളും സ്ഥാപിക്കാൻ അനുവദിക്കില്ലായെന്നായിരുന്നു അന്ന് നഗരസഭ െചയർമാ​െൻറ പ്രഖ്യാപനം. എന്നാൽ, നിലവിൽ പാർക്കിനു ചുറ്റും റോഡ് കൈയേറി ഫ്ലക്സ് ബോർഡുകൾ നിറഞ്ഞനിലയിലാണ്. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡിനു സമീപം വ്യാപാരികൾ സ്ഥാപിച്ചിരുന്ന ബോർഡുകൾ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേരത്തേ നീക്കം ചെയ്തിരുന്നു. അധികൃതർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.