കുട്ടികളുടെ മനസ്സ് വിഷലിപ്തമാക്കി നശിപ്പിക്കാനുള്ളതല്ല -മന്ത്രി ഇ.പി. ജയരാജന്‍

നെടുമങ്ങാട്: കുട്ടികളുടെ മനസ്സ് വിഷലിപ്തമാക്കി നശിപ്പിക്കാനുള്ളതല്ല, വിജ്ഞാനം വിളമ്പി വിപുലീകരിക്കാനുള്ളതാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍. നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാർഥി-അധ്യാപക ബഹുജനസംഗമവും സി. ദിവാകരൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന‌് മണ്ഡലത്തിലെ 10 സ്കൂളുകൾക്ക് അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഓഫും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യെയയും ബുദ്ധിെയയും വിലമതിക്കാനാകാത്ത വിഭവമായി കണ്ടുവളര്‍ന്നവരാണു നമ്മള്‍. പ്രളയമുണ്ടായപ്പോൾ എല്ലാവരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതുേപാലെ കേരളത്തി​െൻറ ഐക്യവും സഹോദര്യവും കാത്ത് സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷത്തിനിടെ മണ്ഡലത്തിൽ പൂർത്തീകരിച്ചതും തുടക്കം കുറിച്ചതും സർക്കാർ അനുമതി കിട്ടിയതുമായ വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച 'നെടുമങ്ങാടി​െൻറ മുന്നേറ്റം' ലഘുലേഖാപ്രകാശനം റിട്ട. ജസ്റ്റിസ് ബി. െകമാൽ പാഷ നിർവഹിച്ചു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർമാൻ ലേഖാ വിക്രമൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ എം.എസ്. അനില, എസ്. സുജാത, വേണുഗോപാലൻ നായർ, ആർ. ഉഷാകുമാരി, നഗരസഭ കൗൺസിലർമാരായ പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, റഹിയാനത്ത് ബീവി, കെ. ഗീതകുമാരി, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, സിൻഡിക്കേറ്റ് അംഗം ഷിജുഖാന്‍, പാട്ടത്തിൽ ഷെരീഫ്, ടി. അര്‍ജുനന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.