ശമ്പളപരിഷ്കരണവും ആരോഗ്യ ഇൻഷുറൻസും ആരംഭിക്കണം- കെ.ജി.ഒ.യു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി കാലാനുസൃതമായി നടപ്പാക്കേണ്ട ശമ്പളപരിഷ്കരണ നടപടികളും ആരോഗ്യ ഇൻഷുറൻസും പ്രാബല്യത്തിൽ വരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ (കെ.ജി.ഒ.യു) സംസ്ഥാന പ്രസിഡൻറ് എസ്. അജയൻ ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര താലൂക്ക് 33ാം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എസ്.ഒ. ഷാജികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ടി.എ. പത്മകുമാർ, ഡോ. ടി. രാധാകൃഷ്ണൻ, എസ്. സുനികുമാർ, ബി.എ. അനികുമാർ, ഡോ. എ. മുത്തുകുമാർ, എ. നൗഫൽ, ജി. ദീലീപ്, എ. നിസാമുദ്ദീൻ, ജി.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി എസ്.ഒ. ഷാജികുമാർ (പ്രസി.), എ. ഹരിബോസ്, മാരായമുട്ടം ജോണി (വൈസ് പ്രസി.), ജി.എൻ.ഹരികുമാർ (സെക്ര.), കെ.സുനികുമാർ, എസ്.കെ. സുരേഷ് കുമാർ (ജോ.സെക്ര.), ഐ.എ. ഷെറിൻ (ട്രഷ.), ജി.വി. ലതകുമാരി (വനിതാഫോറം കൺവീനർ), എ.ജെ. റോസ്മേരി, ജെ.സി. രമണിറോസ് (ജോയൻറ് കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.