ശബരിമല ഇന്നലെ, ഇന്ന്​, നാളെ സിംപോസിയം

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ 'ശബരിമല ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ സിംപോസിയം നടത്തി. ചരിത്രകാരനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. സർവ വിജ്ഞാനകോശം മുൻ വിസിറ്റിങ് എഡിറ്റർ തുമ്പമൺ തങ്കപ്പൻ അധ്യക്ഷതവഹിച്ചു. സംസ്കൃത സർവകലാശാല മുൻ പി.വി.സിയും നിരൂപകനുമായ ഡോ. എസ്. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. കവയിത്രി വി.എസ്. ബിന്ദു, പി. സുദർശനൻ, രാധാകൃഷ്ണൻ ചെറുവല്ലി, അശോക് കടമ്പാട്, വി. സീതമ്മാൾ, എ.ആർ. ചിദംബരം തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.