തിരുവനന്തപുരം: അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച ക്യാസ്റ്റാലിയ ഗ്രൂപ്പും വഴുതക്കാട് ഗവ. വിമൻസ് കോളജ് വുമൺ സെല്ലും സംയുക്തമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ എയ്ഡ്സ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഫാമിലി പ്ലാനിങ് അസോസിയേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഡോ. ശോഭ മാത്യു ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാസ്റ്റാലിയ ഗ്രൂപ് ഡയറക്ടർമാരായ ജിഷ്ണു ചന്ദ്രൻ, സർഗോൺ വർഗീസ്, കോളജ് സംഗീത വിഭാഗം അധ്യാപകരായ ശ്യാമ, രാജി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എയ്ഡ്സ് ഡേ സെൽഫി കോണ്ടസ്റ്റ്, കാപ്ഷൻ റൈറ്റിങ് എന്നിവ നടത്തി. വിജയികൾക്കുള്ള സമ്മാനം ഡോ. ശോഭ മാത്യു വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.